തിരുവനന്തപുരം: കേരളസർവകലാശാല 2021 സെപ്റ്റംബർ മാസം നടത്തിയ ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ സ്റ്റഡീസ് (DTS) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
കേരള സർവകലാശാല 2021 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി
സ്പെഷ്യൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും
ഫെബ്രുവരി 4 വരെ ഓലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇ-ഗ്രാന്റ്സ് ആനുകൂല്യം
വിദൂര വിദ്യാഭ്യാസ വിഭാഗം വഴി 2021 അക്കാദമിക വർഷത്തിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമു
കൾക്ക് പ്രവേശനം നേടിയ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭ്യമാക്കുന്ന
തിലേക്കായി ടി. വിദ്യാർത്ഥികളുടെ മിനിമം ബാലൻസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ ഒന്നാം പേജ്, അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ എന്നിവ അടിയന്തരമായി താഴെപ്പറയുന്ന ഇ-മെയിൽ
വിലാസത്തിലേയ്ക്ക് അയക്കേണ്ടതാണ്.
academic1sde@gmail.com (BAവിദ്യാർത്ഥികൾ)/academic3sde@gmail.com,B.Com/B.B.A/BLI.Scolejodolകൾ)/assistant.ac2@gmail.com(P.G വിദ്യാർത്ഥികൾ).