പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

കണ്ണൂർ സർവകലാശാല പരീക്ഷകളിൽ മാറ്റം, സർട്ടിഫിക്കറ്റുകൾ ഇനി വേഗത്തിൽ: ഇന്നത്തെ വാർത്തകൾ

Jan 27, 2022 at 6:49 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

കണ്ണൂർ: ഫെബ്രുവരി 1, 3 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി.ജി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ മാറ്റിവെച്ചു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

ഹാൾടിക്കറ്റ്

03.02.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷയുടെ ഹോൾടിക്കറ്റ്സർവകലാശാല  വെബ്സൈറ്റിൽ ലഭ്യമാണ്.

02.02.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ എം.സി.എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നവംബർ 2021) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല  വെബ്സൈറ്റിൽ ലഭ്യമാണ്. 

ബിരുദ-ബിരുദാനന്തര ഒറിജിനൽ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ നൽകും: സിൻഡിക്കറ്റ് തീരുമാനങ്ങൾ

  1. പരീക്ഷാ വിഭാഗം ശക്തിപ്പെടുന്നതിൻ്റെ ഭാഗമായി മൂന്ന് പ്രോഗ്രാമർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചു.
  2. ബി എ കന്നഡ പ്രോഗ്രാം പ്രൈവറ്റ് രജിസ്ട്രേഷനിൽ വഴി നടപ്പാക്കാൻ തീരുമാനിച്ചു.
    3 ബിരുദ-ബിരുദാനന്തര ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കുറഞ്ഞ സമയത്തിനുള്ളിൽ വിദ്യാർത്ഥികൾക്ക് നൽകാൻ തീരുമാനിച്ചു.
  3. പയ്യന്നൂർ ക്യാംപസിൽ വനിതാ ഹോസ്റ്റൽ പണി പൂർത്തിയാകുന്നതുവരെ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ വിദ്യാർത്ഥിനികൾക്ക് താമസ സൗകര്യമൊരുക്കാൻ തീരുമാനിച്ചു.
  4. കേരള സർക്കാർ കൊണ്ടുവന്ന കേരള സെൽഫ് ഫിനാൻസിങ് കോളേജ് ബിൽ സർവകലാശാലയിൽ നടപ്പാക്കാനും ആവശ്യമായ മാർഗരേഖകൾ കൊണ്ടുവരുവാനും തീരുമാനിച്ചു. 6.അറബിക് സെക്കൻഡ് ലാംഗ്വേജ് ആയി പരിഗണിക്കണമെന്ന NEST കോളേജ് പ്രിൻസിപ്പലിൻ്റെ അപേക്ഷ അംഗീകരിച്ചു.
  5. സർക്കാർ ഉത്തരവിനെ അടിസ്ഥാനത്തിൽ സർവകലാശാലയിലെ കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.
  6. സർവകലാശാല അസോസിയേറ്റ് പ്രൊഫസർമാരായ ഗണിത വിഭാഗത്തിലെ ഡോക്ടർ മുരളീധരൻ ടി.കെ. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ഡോക്ടർ സെബാസ്റ്റ്യൻ എന്നിവരുടെ ശമ്പളം പ്രൊട്ടക്ട് ചെയ്തു കൊടുക്കാൻ തീരുമാനിച്ചു.
  7. വിരമിച്ച സർവകലാശാല അധ്യാപകൻ ഡോക്ടർ സന്തോഷ് കെ.വിയുടെ പ്രമോഷൻ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ പാലിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചു.
  8. നിർമ്മലഗിരി കോളേജ് , കൂത്തുപറമ്പിലെ രസതന്ത്ര വിഭാഗത്തിൽ നിയമിക്കപ്പെട്ട രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാർക്ക് അംഗീകാരം നൽകാൻ തീരുമാനിച്ചു.
  9. വിവിധ കോളജുകളിലെ 10 അസിസ്റ്റൻ്റ് പ്രൊഫസർ മാരുടെ പ്രമോഷൻ അംഗീകരിച്ചു.
  10. വിവിധ കോളേജുകളിലെ നാല് അസിസ്റ്റൻ്റ് പ്രൊഫസർ മാർക്ക് അസോസിയേറ്റ് പ്രൊഫസർമാരായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചു 
  11. ക്വസ്റ്റിയൻ ബാങ്കിലേക്ക് ചോദ്യങ്ങൾ അയ ക്കുന്നവർക്കും സ്ക്രൂട്ടിനി ചെയ്യുന്നവർക്കും ഉള്ള വേതനം അംഗീകരിച്ചു.
  12. ബിൽഡിങ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു.

Follow us on

Related News