JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
തിരുവനന്തപുരം: കോവിഡ് മൂലം ഹാജർ കുറവുള്ള സ്കൂളുകൾ അടയ്ക്കാമെന്ന് നിർദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് നിർദേശം. കോവിഡിനെ തുടർന്ന് 3 ദിവസം തുടർച്ചയായി ഹാജർ 40ശതമാനത്തിൽ കുറഞ്ഞാൽ ആ സ്കൂൾ 15 ദിവസം അടയ്ക്കാം. സ്കൂൾ അടക്കുന്ന കാര്യത്തിൽ പ്രധാന അധ്യാപകന് തീരുമാനം എടുക്കാം. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരത്തെ കോളേജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമാണ് നടക്കുക. ബിരുദ, പിജി ക്ലാസുകൾക്ക് ഇത് ബാധകമാണ്. മറ്റു സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടക്കും. പ്ലസ് വൺ ക്ലാസുകളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറും.