കോട്ടയം: കേരളത്തിൽ കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും അടച്ചിടണമെന്ന് എൻഎസ്എസ്. കോവിഡ് ബാധിച്ചാണ് പല വിദ്യാർത്ഥികളും സ്കൂളുകളിലും കോളേജുകളിലും എത്തുന്നത്. ഈ കോവിഡ് വ്യാപനത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും വർധിക്കുകയാണ്. ഇതിനിടെയാണ് ക്ലാസുകളും പരീക്ഷകളും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളും നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...