JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കയ്ക്ക് ഇടയാക്കുംവിധം കുതിച്ചുയരുമ്പോഴും പ്ലസ് വൺ ഇംപൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പ്ലസ് വൺ ഇംപൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 31മുതൽ നടത്താനുള്ള തീരുമാനമാണ് ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് കൈക്കൊണ്ടിട്ടുള്ളത്.
പരീക്ഷ ഡ്യൂട്ടിക്കായി അധ്യാപകരെ
നിയമിക്കുന്നത്തിനുള്ള സർക്കുലർ ഇന്ന്
പുറത്തിറക്കി. കഴിഞ്ഞ പ്ലസ് വൺ പരീക്ഷയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകർ തന്നെ ഇംപൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷയ്ക്കും എത്തണമെന്നാണ് നിർദേശം. എന്നാൽ, പല അധ്യാപകരും
കോവിഡ് ബാധിതരാണ്. വിദ്യാർത്ഥികളിൽ പലർക്കും കോവിഡ് ആയതിനാൽ പരീക്ഷ എഴുതാൻ കഴിയില്ലെന്നും പരാതിയുണ്ട്. എന്നാൽ കർശന സുരക്ഷാ ക്രമീകരണങ്ങളിൽ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. പരീക്ഷാ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും സർക്കുലറിലുണ്ട്. ജനുവരി 31മുതൽ ഫെബ്രുവരി 4വരെ നടത്തുന്ന പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറുകളുടെ വിതരണം 27ന് ആരംഭിക്കും. നേരത്തെ നിശ്ചയിച്ചിരുന്ന പി.എസ്.സി.പരീക്ഷകൾ അടക്കം മാറ്റിയ സാഹചര്യത്തിൽ പ്ലസ് വൺ പരീക്ഷകളും മാറ്റണമെന്ന ആവശ്യം ശക്തമാണ്.