JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തിരുവനന്തപുരം: സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയിലുള്ള വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ സ്കൂളുകളിൽ കോവിഡ് വാക്‌സിൻ നൽകിത്തുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണിവരെയായിരിക്കും സാധാരണ നിലയിൽ സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സമയം. സാധാരണ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പോലെ സ്‌കൂള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവ ഉണ്ടായിരിക്കും. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് താപനില പരിശോധിച്ച ശേഷമായിരിക്കും വിദ്യാര്‍ത്ഥികളെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുക.
ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ കുട്ടികള്‍ കയ്യില്‍ കരുതണം.
ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും. വാക്‌സിനെടുത്ത ശേഷം ഒബ്‌സര്‍വേഷന്‍ റൂമില്‍ 30 മിനിറ്റ് കുട്ടികളെ നിരീക്ഷിക്കുന്നതായിരിക്കും. ഇതുവരെ 8,31,495 കുട്ടികൾക്ക് ആശുപത്രികൾ വഴി (55 %) വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ബാക്കിയുള്ള കുട്ടികൾക്കാണ് ഇന്നുമുതൽ സ്കൂളുകളിൽ വാക്‌സിനേഷൻ നടത്തുന്നത്. സ്‌കൂളുകളിലെ വാക്സിനേഷന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.