പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ക്ലാസുകൾ കയ്യടക്കി ഇരട്ടക്കുട്ടികൾ: കൗതുകം നിറച്ച് ഒരു വിദ്യാലയം

Jan 19, 2022 at 11:48 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP

കണ്ണൂർ: ഇരട്ടകൾ കയ്യടക്കിയ സ്‌കൂളും ക്ലാസ് മുറികളുമാണ് ഈ മഹാമാരിക്കാലത്തെ ഏറ്റവും മനോഹരമായ വിദ്യാലയ കാഴ്ച. കണ്ണാടിയിലെ പ്രതിബിംബങ്ങളെന്നപോലെ ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചും, കൈകോർത്ത് നടന്നും അവർ ഏവരുടെയും ഹൃദയത്തിലേക്കാണ് ചേക്കേറുന്നത്. പയ്യന്നുർ ബിഎംഎൽ പി സ്‌കൂളിലാണ് ഈ കൗതുക കാഴ്ച. ക്ലാസ് മുറികളെല്ലാം ഇപ്പോൾ ഇരട്ടകൾ കയ്യടക്കിയിരിക്കയാണ്. ഈ സ്കൂളിലെ എൽകെജി ക്ലാസ് മുതൽഅഞ്ചാം തരം വരെ 11ജോഡി ഇരട്ടകുട്ടികളാണുള്ളത്. ഇതിന് മുമ്പും ഇരട്ടക്കുട്ടികൾ ഇവിടെ വിദ്യാർഥികളായി എത്തിയിട്ടുണ്ടെങ്കിലും ഇത്തവണയാണ് ഏറ്റവും കൂടുതൽ ഇരട്ട കുഞ്ഞുങ്ങൾ സ്കൂളിലേക്ക് എത്തിയതെന്ന് സ്‌കൂളിലെ പ്രധാന അധ്യാപികയായ ബിന്ന ടീച്ചർ പറയുന്നു.


എൽ കെ ജി ക്ലാസ്സിൽ മാത്രം 4ജോഡി ഇരട്ടകൾ ഉണ്ട്. യുകെജി ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും ഓരോ ജോഡികുരുന്നുകളും , മൂന്നാം ക്ലാസ്സിൽ രണ്ടു ജോഡി കുട്ടികളും അഞ്ചാം തരത്തിൽ ഒരു ജോഡി ഇരട്ട കട്ടികളുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് 21 മുതൽ വീണ്ടും അടയ്ക്കുന്നതിലുള്ള വിഷമവും കുട്ടികൾക്കും അധ്യാപകർക്കും ഉണ്ട്.

\"\"

Follow us on

Related News