JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി/ ഹയർ സെക്കന്ററി വാർഷിക പൊതു പരീക്ഷയുടെ ചോദ്യപേപ്പർ പാറ്റേണുകൾ പ്രസിദ്ധീകരിച്ചു. കുട്ടികൾക്ക് പൊതുപരീക്ഷ നിർഭയം എഴുതുന്നതിനും പരിശീലനം നേടുന്നതിനുമായി വിവിധ
സ്കോറുകളുള്ള ചോദ്യപേപ്പറുകളാണ് SCERT പ്രസിദ്ധീകരിച്ചത്. ചോദ്യപേപ്പറിൽ ഒരേ സ്കോറുള്ള ചോദ്യങ്ങളെ ഒരേ പാർട്ടിലും ഫോക്കസ് ഏരിയയിൽ ഉൾക്കൊള്ളുന്ന ചോദ്യങ്ങളെയും നോൺ ഫോക്കസ് ഏരിയയിലുള്ള ചോദ്യങ്ങളെയും യഥാക്രമം എ, ബി എന്നീ വിഭാഗങ്ങളിലുമാണ്
ഉൾക്കൊള്ളിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി കാരണം വിദ്യാർത്ഥികൾക്ക് സ്വാഭാവിക സ്കൂൾ അനുഭവങ്ങളും ക്ലാസ്സ്മുറിപഠനവും ഈ വർഷവും പൂർണമായും സാധ്യമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ആത്മവിശ്വാസത്തോടെ പൊതുപരീക്ഷ എഴുതാൻ നമുക്ക് അവരെ സജ്ജരാക്കേണ്ടതുണ്ട്. കുട്ടികളുടെ അഭിരുചി മേഖലകൾ ഭിന്നമായതിനാൽ അവയെല്ലാം ഉൾക്കൊള്ളുന്നതിനായി പാഠഭാഗങ്ങൾ ഒന്നുംതന്നെ ഒഴിവാക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചിട്ടുള്ളത്. എന്നിരുന്നാലും കൂടുതൽ ശ്രദ്ധ നൽകുന്നതിനായി
ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്.