കണ്ണൂർ: ജനുവരി11ൽ നിന്ന് മാറ്റിവെച്ച മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. പരീക്ഷകൾ, 25.01.2022 (ചൊവ്വ) ന് നടക്കും. പരീക്ഷാസമയത്തിൽ മാറ്റമില്ല.
പരീക്ഷാവിജ്ഞാപനം
01.02.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി. എസ് സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങ്, നവംബർ 2020 പരീക്ഷകൾക്ക് 19.01.2022, 20.01.2022 തീയതികളിൽ ഓൺലൈനായി അപേക്ഷിക്കാം.
ഒൻപതും, ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് 01.02.2022 വരെ പിഴയില്ലാതെയും 03.02.2022 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.
നാലും ആറും സെമസ്റ്റർ ബി. ടെക്. ഡിഗ്രി (സപ്ലിമെന്ററി), മെയ് 2021 പരീക്ഷാ രജിസ്ട്രേഷൻ 21.01.2022 ന് ആരംഭിക്കും. കംബൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി. ടെക്., ഡിഗ്രി (സപ്ലിമെന്ററി), ജനുവരി 2021 പരീക്ഷാ രജിസ്ട്രേഷൻ 22.01.2022 ന് ആരംഭിക്കും. 27.01.2022 വരെ പിഴയില്ലാതെയും 29.01.2022 വരെ പിഴയോടുകൂടെയും പരീക്ഷകൾക്ക് അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് 28.01.2022 മുതൽ 03.02.2022 വരെ പിഴയില്ലാതെയും 05.02.2022 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. എ. പി. സി., ഇന്റേണൽ മാർക്കുകൾ എന്നിവ പരീക്ഷാ വിജ്ഞാപനപ്രകാരമുള്ള തീയതികളിൽ സമർപ്പിക്കേണ്ടതാണ്. വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 30.01.2022 വരെ അപേക്ഷിക്കാം.