JOIN OUR WHATSAPP GROUP https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs
തിരുവനന്തപുരം: ഈ അധ്യയന വർഷം തയാറാക്കിയ ഫോക്കസ് ഏരിയ അനുസരിച്ച് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ ചോദ്യ പേപ്പറുകൾ തയാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. കഴിഞ്ഞ മാസം ഇറങ്ങിയ ഉത്തരവനുസരിച്ചാണ് പൊതു പരീക്ഷകൾക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കുന്നത്. ഈ വർഷം വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന തരത്തിൽ ഇരട്ടിയോളം ചോദ്യങ്ങൾ ഉണ്ടാകില്ല. ആകെ മാർക്കിന്റെ ഇരട്ടി ചോദ്യങ്ങൾ (200%) കഴിഞ്ഞ തവണത്തെ ചോദ്യപ്പേപ്പറുകളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇത്തവണ അത് 50% ചോദ്യങ്ങൾ ആക്കി കുറയ്ക്കും. ഈ വർഷം ചോദ്യപ്പേപ്പറിൽ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾ 70 സാധമാനമായി കുറയ്ക്കാനും തീരുമാനമായി. ബാക്കി 30 ശതമാനം ചോദ്യങ്ങൾ മറ്റു പാഠഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കും. ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തുന്ന പാഠഭാഗങ്ങൾ 40 ശതമാനത്തിൽ നിന്ന് 60 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം പരീക്ഷയിൽ 80 ശതമാനം ചോദ്യങ്ങളും 40ശതമാനം പാഠഭാഗങ്ങൾ മാത്രം ഉൾപ്പെടുന്ന ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു ഉണ്ടായിരുന്നത്.