പ്രധാന വാർത്തകൾ
മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

നീന്തൽ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി വി.ശിവൻകുട്ടി

Jan 12, 2022 at 6:35 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി നൽകിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വീട്ടിനടുത്തുള്ള തോട്ടിൽ വീണ മൂന്നു പേരെ നീന്തി രക്ഷപ്പെടുത്തിയ കൈനടി സ്വദേശി അതുൽ കൃഷ്ണക്കും വേമ്പനാട് കായലിൽ നാലുകിലോമീറ്റർ നീന്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ കോതമംഗലം സ്വദേശിനി ജുവൽ മറിയം ബേസിലിനും ഒപ്പമാണ് ജോസ് കെ മാണി മന്ത്രിയെ കണ്ടത്.
കേരളത്തിൽ മാറിവരുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ കുട്ടികൾ നീന്തൽ പഠിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതുലിനെയും ജുവലിനെയും മന്ത്രി അഭിനന്ദിച്ചു.

\"\"

Follow us on

Related News