പ്രധാന വാർത്തകൾ
സ്കൂളുകളിലെ കലാ-കായിക പഠനം: നിരീക്ഷണത്തിന് വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശംആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴിവുകള്‍NEET-PG കൗൺസിലിങ് ര​ജി​സ്ട്രേ​ഷ​ൻ അടക്കമുള്ള നടപടികളുടെ സമയക്രമത്തിൽ വീണ്ടും മാറ്റംധനസഹായത്തിനായി വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളിതിരഞ്ഞെടുപ്പ് ജോലി: വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്താനാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടികേന്ദ്രം നൽകാനുള്ളത് 1158 കോടി രൂപ: ഫണ്ട് ഉടൻ അനുവദിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടിജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്15,000 രൂപയുടെ നോർക്ക സ്കോളർഷിപ്പ്: അപേക്ഷ 30വരെബിഎസ് സി നഴ്‌സിങ് സ്‌പോട്ട് അലോട്ട്‌മെന്റ് 27ന്: പ്രവേശനം 29വരെവിവിധ വകുപ്പുകളിലെ പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26നകം റിപ്പോർട്ട്‌ ചെയ്യാൻ നിർദേശം

ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ ട്രാൻസ് ജെൻഡർ അധ്യാപിക 15ന് ജോലിയിൽ പ്രവേശിക്കും: മന്ത്രിയുടെ ഇടപെടൽ

Jan 11, 2022 at 11:22 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: ട്രാൻസ് ജെൻഡറായി ജീവിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ അനീറ കബീറിന് സ്കൂളിലെ അധ്യാപക ജോലിയിൽ തുടരാൻ അനുമതി. ഒറ്റപ്പാലം സ്വദേശി അനീറ കബീർ 15ന് വീണ്ടും അധ്യാപികയാകും.
സോഷ്യാളജി ജൂനിയർ തസ്തികയിൽ
താൽക്കാലിക അധ്യാപികയായിരുന്ന
അനീറ ചെർപ്പുളശ്ശേരി ഗവ. ഹയർ
സെക്കൻഡറി സ്കൂളിൽ തിരികെ
ജോലിക്കു ചേരണമെന്ന് ആവശ്യപ്പെട്ട്
പ്രിൻസിപ്പൽ നേരിട്ട് അനീറയെ വിളിച്ചു.

ട്രാൻസ് ജെൻഡറായതിന്റെ പേരിൽ താൽക്കാലിക അധ്യാപക ജോലി നഷ്ടമായ അനീറയുടെ കഥയറിഞ്ഞ മന്ത്രി വി. ശിവൻകുട്ടി അനീറയുമായി ഫോണിൽ സംസാരിച്ചിരുന്നു. മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ ട്രാൻസ് വനിത എന്ന നിലയ്ക്ക് തന്നെ അനുവദിക്കുന്നില്ലെന്നും പാലക്കാട്ടെ സർക്കാർ സ്കൂളിൽ ഉണ്ടായിരുന്ന താത്കാലിക അധ്യാപക ജോലി നഷ്ടമായെന്നും അനീറ മന്ത്രിയെ അറിയിച്ചു. സഹോദരൻ ദിവസങ്ങൾക്ക്‌ മുമ്പ് അപകടത്തെ തുടർന്ന് മരിച്ചെന്നും ആ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി തനിക്ക് വന്നു ചേർന്നെന്നും അനീറ മന്ത്രിയോട് പറഞ്ഞിരുന്നു.

അനീറയുടെ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും മന്ത്രി ചോദിച്ചറിഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദവും എംഎഡും സെറ്റും തനിക്കുണ്ടെന്ന് അനീറ അറിയിച്ചു. ജീവിക്കാൻ കഴിയാത്തതിനാൽ ദയവാദത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റിക്ക്‌ അപേക്ഷ നൽകിയിരുന്നു അനീറ.

\"\"


വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി മന്ത്രി ഫോണിൽ സംസാരിച്ചു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നൽകാൻ ആവശ്യമായ നടപടികൾ എടുക്കാൻ മന്ത്രി പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകി. ഇതേ തുടർന്നാണ് അനീറയ്ക്ക് ജോലി തിരികെ ലഭിച്ചത്.

\"\"

Follow us on

Related News