JOIN OUR WHATSAPP GROUP https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs
തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകളിലെ വേക്കൻസി സീറ്റുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇന്ന് (ജനുവരി10ന്) പ്രസിദ്ധീകരിക്കും. അഡ്മിഷൻ വെബ്സൈറ്റിൽ 11മണിക്ക് പ്രവേശന ഫലം അറിയാം. അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള സ്കൂൾ/കോഴ്സ് എന്നിവ റാങ്ക് പട്ടികയിലൂടെ മനസ്സിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്കൂളിൽ ഇന്ന് രാവിലെ 10 മുതൽ ഹാജരാകണം. വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന രണ്ട് പേജുള്ള CANDIDATE\’S RANK റിപ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിൻറ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയവയുടെ അസ്സൽ രേഖകളും ഫീസുമായി പ്രവേശനത്തിനായി അതത് സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലും, പോർട്സ് ക്വാട്ടയിലും നാളിതുവരെ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ ജില്ലയ്ക്കകത്തോ/മറ്റു ജില്ലയിലെ സ്കൂളുകളിലേക്കോ/കോഴ്സുകളിലേക്കോ ട്രാൻസ്ഫറിന് അപേക്ഷിക്കുവാനുള്ള വേക്കൻസിയും തുടർ നിർദ്ദേശങ്ങളും 2022 ജനുവരി 12ന് രാവിലെ 10 മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.