JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കോട്ടയം: വിവിധ പഠനവകുപ്പുകളിലും, അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലും ഗവേഷണം നടത്തുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രാബന്ധ അവതരണത്തിനായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല അപേക്ഷ ക്ഷണിച്ചു. രാജ്യത്തിനകത്ത് വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ / കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കുന്നതിനാണ് സഹായം. അപേക്ഷകർ 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ സെമിനാറിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥികളായിരിക്കണം. ഇതര ഫണ്ടിങ് ഏജൻസികളിൽ നിന്നും പേപ്പർ അവതരണത്തിനായി ഇതിനകം സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളവർ ഈ ഫെലോഷിപ്പിന് അർഹരായിരിക്കില്ല. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരിശീലന പരിപാടി
എസ്.എസ്.സി./ ബാങ്ക് ക്ലാർക്ക് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 0481 2731025 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.