JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: സ്കൂളുകളിലെസ്റ്റാഫ് ഫിക്സേഷൻ ഈ വർഷം തന്നെ നടത്താൻ തിരുവനന്തപുരത്ത് ചേർന്ന ക്യുഐപി യോഗത്തിൽ തീരുമാനം. ഹയർ സെക്കൻററി അധ്യാപകസ്ഥലംമാറ്റം രണ്ടാഴ്ചക്കകം പൂർത്തിയാക്കും. പൊതുവിദ്യാഭ്യാസ ഏകീകരണം നടപ്പാക്കും. ബഹുജനങ്ങളുമായി ഇത് ചർച്ച ചെയ്യുന്നതിന് മേഖലാടിസ്ഥാനത്തിൽ സെമിനാർ സംഘടിപ്പിക്കും. അധ്യാപക അനധ്യാപക സേവനവിന്യാസം സംബന്ധിച്ച് സ്പെഷ്യൽ റൂൾസ് തയ്യാറാക്കും. സംഘടനകളുമായി ഇത് ചർച്ചചെയ്യും.
പ്രിൻസിപ്പാൾ / വൈസ് പ്രിൻസിപ്പാൾ എന്ന രീതി വരും. അധ്യാപക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അദാലത്തുകൾ ജില്ലാടിസ്ഥാനത്തിൽ സംഘടിപ്പിക്കും.