പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിനിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരം

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ 431 ഒഴിവുകൾ: ജനുവരി 11വരെ സമയം

Jan 2, 2022 at 11:29 am

Follow us on

തിരുവനന്തപുരം:കമ്പൈൻഡ് ഡിഫൻസ് സർവീസസിലെ വിവിധ ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 341 ഒഴിവുണ്ട്. അവിവാഹിതർക്കാണ് അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ജനുവരി 11ആണ്.

ഒഴിവുകളെ കുറിച്ചുള്ള വിവരങ്ങൾ

ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡാറാഡൂൺ- 100 ഒഴിവുകൾ, ഇന്ത്യൻ നേവൽ അക്കാദമി ഏഴിമല-22ഒഴിവുകൾ, എയർഫോഴ്സ് അക്കാദമി, ഹൈദരാബാദ്-32ഒഴിവുകൾ, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി ചൈന്നൈ (എസ്.എസ്.സി. പുരുഷന്മാർ)-170 ഒഴിവുകൾ, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി ചൈന്നെ (എസ്.എസ്.സി. വനിത)-17ഒഴിവുകൾ ഉണ്ട്‌.

സംവരണം

മിലിറ്ററി അക്കാദമിയിലേക്ക് എൻസിസി സർട്ടിഫിക്കറ്റുള്ളവർക്ക് 13 സീറ്റും നേവൽ, എയർഫോഴ്സ് അക്കാദമിയിലേക്ക് 3 സീറ്റ് വീതവും സംവരണമുണ്ട്.

യോഗ്യത

ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി-ബിരുദം.

എയർഫോഴ്സ് അക്കാദമി- ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച പ്ലസ്ടുവും ബിരുദവും. അല്ലെങ്കിൽ എൻജിനിയറിങ് ബിരുദം.

നേവൽ അക്കാദമി- അംഗീകൃതസ്ഥാപനത്തിൽനിന്ന് എൻജിനിയറിങ് ബിരുദം. വ്യവസ്ഥകൾക്ക് വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

പ്രായപരിധി

ഇന്ത്യൻ മിലിറ്ററി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി- പുരുഷന്മാർ 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി: 2003 ജനുവരി ഒന്നിനും 1999 ജനുവരി രണ്ടിനും ഇടയിൽ ജനിച്ചവരായിരിക്കണം. ഡി.ജി.സി.എ.യുടെ അംഗീകാരമുള്ള പൈലറ്റ് ലൈസെൻസുള്ളവർക്ക് 26 വയസ്സുവരെ ഇളവ് ലഭിക്കും.

ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (എസ്.എസ്.സി. കോഴ്സ് ഫോർ മെൻ)- 1998 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (എസ്.എസ്.സി. വിമെൻ നോൺ ടെക്നിക്കൽ കോഴ്സ്): അവിവാഹിതരായ വനിതകൾക്കും പുനർവിവാഹം ചെയ്യാത്ത വിധവകൾക്കും ഡിവോഴ്സ് ആയവർക്കും അപേക്ഷിക്കാം. 1998 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് http://upsc.gov.in സന്ദർശിക്കുക.

Follow us on

Related News