പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ദേശീയ കലാഉത്സവിന് നാളെ തിരശീല ഉയരും: 7ദിനങ്ങളിൽ ഓൺലൈൻ മത്സരം

Dec 31, 2021 at 2:12 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം : കേന്ദ്ര പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എൻ.സി. ഇ.ആർ.ടി സംഘടിപ്പിക്കുന്ന ദേശീയ കലാഉത്സവിന് ജനുവരി ഒന്നിന് തുടക്കമാകും. ഏഴ് ദിനങ്ങളിലായി അരങ്ങേറുന്ന ഓൺലൈൻ തത്സമയ മത്സരങ്ങളിൽ കേരളത്തിൽ നിന്ന് ഒൻപത് ഇനങ്ങളിലായി ഇക്കുറി പതിനെട്ട് കുട്ടികൾ പങ്കെടുക്കും. ആൺ – പെൺ വിഭാഗങ്ങളിൽ പ്രത്യേകമായാണ് മത്സരങ്ങൾ നടക്കുന്നത്. ക്ലാസിക്കൽ, ഫോക്ക്, ചിത്രരചന, ശിൽപ്പകല, തദ്ദേശീയ കളിപ്പാട്ട നിർമാണം തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികൾ മാറ്റുരക്കുന്നത് . കോഴിക്കോട് ജില്ലയിൽ വച്ചാണ് ഇത്തവണയും മത്സരങ്ങൾ അരങ്ങേറുന്നത്. സംഗീത നൃത്തയിനങ്ങൾ പ്രത്യേകം സജ്ജമാക്കിയ സ്റ്റുഡിയോ ഹാളിലും , രചന-ശില്പ നിർമ്മാണം തുടങ്ങിയവ കരാപറമ്പ് ഹയർസെക്കണ്ടറി സ്കൂളിലും അരങ്ങേറും. മത്സരാർത്ഥികളുടെ തത്സമയ പ്രകടനം ദില്ലിയിൽ നിന്നും വിധികർത്താക്കൾ ഓൺലൈനായി കാണും. ഇത്തവണയും സമഗ്ര ശിക്ഷ കേരളയ്ക്കാണ് സംഘാടന ചുമതല. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോ എ പി കുട്ടികൃഷ്ണൻ വിജയാശംസകൾ നേർന്നു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സിന്ധു എസ്, സ്റ്റേറ്റ് മീഡിയ ഓഫീസർ അഭിലാഷ് തട്ടത്തുമല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും.

\"\"

Follow us on

Related News