JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനോപകാരപ്രദവുമാക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ കാര്യക്ഷമമാക്കിയ ടെലിഫോൺ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഓരോ ഉദ്യോഗസ്ഥരും ആത്മാർത്ഥമായി ചിന്തിക്കുകയും നടപടിയെടുക്കുകയും ചെയ്താൽ കൂടുതൽ വേഗത്തിൽ ഫയലുകൾ തീർപ്പാക്കി പൊതുജനത്തിന് ആശ്വാസമേകാൻ സംവിധാനത്തിനാകും.
പൊതുവിദ്യാഭ്യാസ വകുപ്പിൽ കാര്യങ്ങൾ അറിയാൻ പല ഓഫീസുകളുടെയും ഫോൺ നമ്പർ പൊതുജനത്തിന് അറിയില്ല എന്നൊരു പരാതി നിലവിലുണ്ട്. ഇനി അറിയുന്ന നമ്പറിൽ വിളിച്ചാൽ കിട്ടുന്നില്ല എന്നും പരാതിയുണ്ട്. ഈ പരാതികൾക്കാണ് പരിഹാരം കാണാൻ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
കേരളത്തിലെ 14 വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റുകളിലേയും മുഴുവൻ ഡി.ഇ.ഒ, എ.ഇ.ഒ ഓഫീസുകളിലേയും സേവനനങ്ങൾ വിദ്യാർത്ഥികളിലും രക്ഷകർത്താക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിൻ്റെ ഭാഗമായി നടപ്പാക്കുന്ന ടെലഫോൺ സംവിധാനം പ്രവർത്തനക്ഷമമായി.
സംസ്ഥാനത്തെ പ്രൈമറി, സെക്കൻ്ററി, ഹയർ സെക്കൻ്ററി സ്കൂളുകളിലെ കാര്യക്ഷമമായ ടെലിഫോൺ സംവിധാനത്തിൻ്റെ ഉദ്ഘാടനം ജനുവരി 15ന് മുൻപ് പൂർത്തിയാക്കി നിലവിലെ ടെലിഫോൺ നമ്പരുകൾ വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും.