JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (AIIMS) അധ്യാപക, അനധ്യാപക തസ്തികകളിൽ 424 ഒഴിവുകൾ. ജോധ്പുർ, ബിലാസ്പുർ, ഗൊരഖ്പുർ ക്യാമ്പസുകളിലാണ് നിയമനം. ജോധ്പുർ ക്യാമ്പസിൽ 125 ഒഴിവുകളാണ് ഉള്ളത്. സീനിയർറസിഡന്റ് തസ്തികയിലാണ് അവസരം. http://aiimsjodhpur.edu.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 20 ആണ്.
ബിലാസ്പുർ എയിംസിൽ 194 ഒഴിവുകളുണ്ട്.
ജൂനിയർ/സീനിയർ റെസിഡന്റ്, അധ്യാപക തസ്തികകളിലാണ് നിയമനം. http://aiimsbilaspur.edu.in വഴി അപേക്ഷിക്കാം. ജൂനിയർ/സീനിയർ റെസിഡന്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 5 ആണ്. അധ്യാപകതസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സംബന്ധിച്ച വിവരങ്ങൾ ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഗൊരഖ്പുർ ക്യാമ്പസിൽ 105 ഒഴിവുകളുണ്ട്. പ്രഫസർ, അഡീഷണൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് http://aiimsgorakhpur.edu.in വഴി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 30 ആണ്.