JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും. കാസർകോട് വാർത്താ സമ്മേളനത്തിലാണ് മന്ത്രി സമയക്രമം പ്രഖ്യാപിച്ചത്. ഹയർ സെക്കഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22വരെ നടക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 30മുതൽ ഏപ്രിൽ 22വരെ നടക്കും. മറ്റു പരീക്ഷാ വിവരങ്ങൾ താഴെ.
https://schoolvartha.com/2021/12/27/sslc-plustwo-time-table/
പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷകൾ
എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 21ന് ആരംഭിച്ച് മാർച്ച് 25ന് അവസാനിക്കും.
ഹയർ സെക്കഡറി രണ്ടാം വർഷ മോഡൽ പരീക്ഷകൾ മാർച്ച് 16ന് ആരംഭിച്ച് മാർച്ച് 21ന് അവസാനിക്കും
വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ മോഡൽ പരീക്ഷകൾ മാർച്ച് 16ന് ആരംഭിച്ച് മാർച്ച് 21ന് അവസാനിക്കും.
പ്രാക്ടിക്കൽ പരീക്ഷകൾ
എസ്എസ്എൽസി: മാർച്ച് 10മുതൽ മാർച്ച് 19വരെ
ഹയർ സെക്കഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 21മുതൽ മാർച്ച് 15വരെ
വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15മുതൽ മാർച്ച് 15വരെ