JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ് ലേണിങ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ജനുവരി 10-ന് തുടങ്ങുന്ന മ്യൂറല്‍ പെയ്ന്റിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രായഭേദമെന്യേ ആര്‍ക്കും അപേക്ഷിക്കാം. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം.