editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ: സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ റിസൾട്ട് വന്നു

Published on : December 23 - 2021 | 5:55 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ട്മെൻറിനായുള്ള വേക്കൻസി
പ്രസിദ്ധീകരണവും അപേക്ഷാ സമർപ്പണവും നാളെ (ഡിസംബർ 24) മുതൽ ആരംഭിക്കും. താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും സർക്കാർ സ്കൂളുകളിലെ നിലവിലുള്ള ഒഴിവുകളും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ് ക്വാട്ടയിൽ ഉൾപ്പെടെയുള്ള ഒഴിവുകളും ചേർത്തുള്ള ആകെ ഒഴിവുകളിലെ ജില്ല / ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. ക്യാൻഡിഡേറ്റ് ലോഗിനിലെ “TRANSFER ALLOT RESULTS” എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൾമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ പ്രിൻറൗട്ട് എടുത്ത് നൽകേണ്ടതുമാണ്.

അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി നൽകണം. യോഗ്യത സർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവസർട്ടിഫിക്കറ്റ്, അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ/കോഴ്സിൽ ഇന്നു മുതൽ (ഡിസംബർ 23) അലോട്ട്മെന്റ് ലെറ്ററിൽ അനുവദിച്ചിട്ടുള്ള നിർദ്ദിഷ്ഠ സമയത്ത് പ്രവേശനം നേടേണ്ടതാണ്.
ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസി മൂന്നാം സപ്ലിമെൻററി അലോട്ട്മെന്റിനായി
2021 ഡിസംബർ 24 ന് രാവിലെ മണിയ്ക്ക് അഡ്മിഷൻ വെബ്സൈറ്റിൽ
പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അഡ്മിഷനേയും സപ്ലിമെൻററി
അപേക്ഷാ സമർപ്പണത്തേയും സംബന്ധിച്ച്
വിശദ നിർദ്ദേശങ്ങൾ അഡ്മിഷൻ
വെബ്സൈറ്റിൽ ലഭ്യമാണ്.

0 Comments

Related News