പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ: സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ റിസൾട്ട് വന്നു

Dec 23, 2021 at 5:55 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ട്മെൻറിനായുള്ള വേക്കൻസി
പ്രസിദ്ധീകരണവും അപേക്ഷാ സമർപ്പണവും നാളെ (ഡിസംബർ 24) മുതൽ ആരംഭിക്കും. താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും സർക്കാർ സ്കൂളുകളിലെ നിലവിലുള്ള ഒഴിവുകളും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ് ക്വാട്ടയിൽ ഉൾപ്പെടെയുള്ള ഒഴിവുകളും ചേർത്തുള്ള ആകെ ഒഴിവുകളിലെ ജില്ല / ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. ക്യാൻഡിഡേറ്റ് ലോഗിനിലെ \”TRANSFER ALLOT RESULTS” എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൾമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ പ്രിൻറൗട്ട് എടുത്ത് നൽകേണ്ടതുമാണ്.

\"\"

അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി നൽകണം. യോഗ്യത സർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവസർട്ടിഫിക്കറ്റ്, അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ/കോഴ്സിൽ ഇന്നു മുതൽ (ഡിസംബർ 23) അലോട്ട്മെന്റ് ലെറ്ററിൽ അനുവദിച്ചിട്ടുള്ള നിർദ്ദിഷ്ഠ സമയത്ത് പ്രവേശനം നേടേണ്ടതാണ്.
ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസി മൂന്നാം സപ്ലിമെൻററി അലോട്ട്മെന്റിനായി
2021 ഡിസംബർ 24 ന് രാവിലെ മണിയ്ക്ക് അഡ്മിഷൻ വെബ്സൈറ്റിൽ
പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അഡ്മിഷനേയും സപ്ലിമെൻററി
അപേക്ഷാ സമർപ്പണത്തേയും സംബന്ധിച്ച്
വിശദ നിർദ്ദേശങ്ങൾ അഡ്മിഷൻ
വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News