പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

അടുത്ത വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന് 20 കോടി രൂപ അനുവദിച്ചു

Dec 22, 2021 at 6:50 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം അനുവദിക്കാൻ സർക്കാർ 20 കോടി രൂപ അനുവദിച്ചു. ഒന്നുമുതൽ ഏഴുവരെയുള്ള സർക്കാർ വിദ്യാലയങ്ങളിലെയും ഒന്നുമുതൽ നാലുവരെയുള്ള എയ്ഡഡ് വിദ്യാലയങ്ങളിലെയും വിദ്യാർഥികൾക്കാണ് സൗജന്യമായി കൈത്തറി യൂണിഫോം നൽകുന്നത്. 120കോടി രൂപയുടെതാണ്‌ പദ്ധതി. കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി 2016 മുതലാണ്‌ കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്. നേരത്തേ 100 രൂപയിൽ താഴെ ദിവസക്കൂലിയിൽ ഏതാനും ദിവസങ്ങളിൽ മാത്രമാണ് നെയ്‌ത്തുകാർക്ക് തൊഴിൽ ലഭ്യമായിരുന്നത് എന്നാൽ പദ്ധതി നടപ്പായശേഷം തൊഴിലാളിക്ക്‌ അറുനൂറിലധികം രൂപ ദിവസവരുമാനവും 250ൽ കൂടുതൽ തൊഴിൽദിനവും ലഭ്യമാകും. ഇതുവരെ 215 കോടിയോളം രൂപ നെയ്‌ത്ത്‌ കൂലിയിനത്തിൽ വിതരണം ചെയ്‌തു കഴിഞ്ഞു. സംസ്ഥാനത്തെ പ്രാഥമിക കൈത്തറി സംഘങ്ങളിലെ 6200 നെയ്‌ത്തുകാർ ഈ പദ്ധതിയുടെ ഭാഗമാണ്‌.

Follow us on

Related News