ഡിഫെന്‍സ് എസ്റ്റേറ്റ്‌സില്‍ വിവിധ വിഭാഗങ്ങളിലായി 97 ഒഴിവുകൾ

Dec 13, 2021 at 11:37 am

Follow us on

പൂണെ: പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, ഡിഫെന്‍സ് എസ്റ്റേറ്റ്‌സില്‍ 97 ഒഴിവുകൾ. ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ തസ്തികയിലേക്ക് 7 ഒഴിവുകളാണുള്ളത്. ജനറല്‍5, ഇ.ഡബ്ലൂ.എസ്.2. എന്നീ ഗാറ്റഗറിയിലേക്കാണ് ഒഴിവുകളുള്ളത്. ഹിന്ദി/ഇംഗ്ലീഷ് ബിരുദാനന്തരബിരുദം, കംപല്‍സറി/ഇലക്ടീവായി ബിരുദതലത്തില്‍ ഈ വിഷയങ്ങളിലേതെങ്കിലുമൊന്ന് പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദവും ബിരുദതലത്തില്‍ ഇംഗ്ലീഷ്/ഹിന്ദി കംപല്‍സറി/ഇലക്ടീവായിപഠിച്ചിരിക്കണം. അല്ലെങ്കില്‍ ഹിന്ദിയില്‍ ബിരുദം. ഇംഗ്ലീഷ് കംപല്‍സറി/ഇലക്ടീവായി പഠിച്ചിരിക്കണം. തര്‍ജമയില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് വേണം. 18 – 30 വയസ്സ് ആയിരിക്കണം പ്രായ പരിധി. 15.01.2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

സബ് ഡിവിഷണല്‍ ഓഫീസര്‍ ഗ്രേഡ് II: 89 ഒഴിവുകളാണ് വന്നിട്ടുള്ളത്. ജനറല്‍ 36, ഒ.ബി.സി.23, എസ്.സി.10, എസ്.ടി.4, ഇ.ഡബ്ലൂ.എസ്.16, വിമുക്തഭടന്മാര്‍ 9 എന്നീ കാറ്റഗറിയിലേക്കാണ് ഒഴിവുകളുള്ളത്. മെട്രിക്കുലേഷന്‍ പാസായിരിക്കണം. സര്‍വേയിങ് ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ് (സിവില്‍) ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 18- 27 വയസ്സ്. 15.01. 2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

ഹിന്ദി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്. ഇ.ഡബ്ലൂ.എസ്.1 കാറ്റഗറിയിലേക്കാണ് ഒഴിവുകളുള്ളത്. മെട്രിക്കുലേഷന്‍ പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം. ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 25 വാക്ക് വേഗമുണ്ടായിരിക്കണം എന്നിവയാണ് യോഗ്യത. പ്രായം 18 -27 വയസ്സ്. 15.01.2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷ പൂരിപ്പിച്ച് \’Principal Director, Defence Estates, Southern Command, Near ECHS Polyclinic, Kondhwa Road, Pune (Maharasthra) 411040 എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ആണ്. അപേക്ഷ തപാല്‍ വഴി അയക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും http://dgde.gov.in, http://pune.cantt.gov.in എന്നീ വെബ്‌സൈറ്റുകള്‍ കാണുക. അപേക്ഷാഫീസ് – 200 രൂപയാണ്. ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി ഫീസടയ്ക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. – http://dgde.gov.in

Follow us on

Related News