JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട ഗവ, എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നടത്തി വരുന്ന ഡി.സി.എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി ഡിസംബർ 31വരെ നീട്ടി. 31വരെ പിഴയില്ലാതെയും ജനുവരി 15വരെ 60 രൂപ പിഴയോടെയും പ്രവേശനം നേടാം. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടച്ച് http:scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
