പ്രധാന വാർത്തകൾ
ഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവം

ആൺകുട്ടികൾ ഒപ്പുവച്ചു: സ്ത്രീധനവും സ്ത്രീവിരുദ്ധതയും തടയും

Dec 6, 2021 at 2:32 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

മലപ്പുറം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് 1000 ആൺകുട്ടികളുടെ ദൃഢപ്രതിജ്ഞ. \’Orange The World\’ ക്യാമ്പയിനിന്റെ ഭാഗമായി വനിതാശിശു വികസന വകുപ്പാണ് \’1000 Promises\’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.

\"\"

മലപ്പുറം ജില്ലയിലെ വളാഞ്ചേരി ബോയ്സ് ഹൈസ്കൂൾ, ഇരുമ്പിളിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിപ്പുറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ആൺകുട്ടികൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചത്. ഗാർഹിക പീഡന, സ്ത്രീധന നിരോധന നിയമങ്ങളെക്കുറിച്ചും സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ചും പുതുതലമുറയിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ആയിരം ആൺകുട്ടികളിൽ നിന്നുള്ള ഒപ്പുശേഖരണം നടത്തിയത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനും അതിനെതിരെ ശബ്ദമുയർത്താനും ആൺകുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

\"\"

സ്ത്രീധനവിരുദ്ധ പ്രതിജ്ഞയും കുട്ടികൾ എടുത്തു. കുറ്റിപ്പുറം ഐസിഡിഎസ് സിഡിപിഒ ദീപ, സൂപ്പർ വൈസർ മാരായ ശാന്തകുമാരി, അമ്പിളി, അരുണിമ, രഹന, സ്കൂൾ കൗൺസിലർമാരായ ദീപ്തി, ബൽക്കീസ് എൻഎൻഎം കോ-ഓഡിനേറ്റർ റിയാസ് എന്നിവർ പ്രസംഗിച്ചു. \’ഓറഞ്ച് ദ വേൾഡ്\’ ക്യാമ്പയിന്റെ ഭാഗമായി നവംബർ 25 മുതൽ ഡിസംബർ 10 വരെ നീണ്ടുനില്ക്കുന്ന പ്രവർത്തനങ്ങളാണ് വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...