പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

പാഴാകുന്ന താപോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി: കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥിക്ക് പുരസ്‌കാരം

Dec 6, 2021 at 4:02 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തേഞ്ഞിപ്പലം: അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ ആന്റ് മെറ്റീരിയല്‍ ക്യാരക്ടറൈസേഷന്‍ അന്താരാഷ്ട്ര ശിൽപശാലയില്‍ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ് കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥിക്ക്. ഫാറൂഖ് കോളേജിലെ ഫിസിക്സ് വിഭാഗം അസി. പ്രൊഫസര്‍ കൂടിയായ മിഥുന്‍ ഷായ്ക്കാണ് പുരസ്‌കാരം. ചെന്നൈയിലെ എസ്.ആര്‍.എം. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഇന്‍ഡോര്‍, ഡല്‍ഹി, മദ്രാസ്, ഹൈദരാബാദ് എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപശാല നടന്നത്.

\"\"

കാലിക്കറ്റിലെ ഫിസിക്സ് വിഭാഗം പ്രൊഫസറായ പി.പി. പ്രദ്യുമ്നന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് പ്രബന്ധം. എം.ഫില്‍ വിദ്യാര്‍ഥികളായ പി.കെ. ജംഷീന സനം, എന്‍ജിനീയറായ ജംഷിയാസ് എന്നിവരും പുരസ്‌കാരം ലഭിച്ച ഗവേഷണവിഷയത്തില്‍ പങ്കാളികളാണ്. വാഹനങ്ങള്‍ പുറന്തള്ളുന്ന താപം, വേനല്‍ച്ചൂട് എന്നിങ്ങനെ പാഴായിപ്പോകുന്ന ഊര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദാര്‍ഥങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മാണമാണ് പ്രധാന ഗവേഷണ മേഖല. താപവൈദ്യുത വ്യതിയാനം അളക്കാനുള്ള ഉപകരണം ഇവര്‍ സ്വന്തമായി വികസിപ്പിച്ചിരുന്നു. ഇതേക്കുറിച്ചായിരുന്നു പ്രബന്ധം.

\"\"

വിദേശ സര്‍വകലാശാലകളിലെയും ഇന്ത്യയിലെ ഐ.ഐടികളിലെയും എണ്ണൂറോളം ഗവേഷണ പ്രബന്ധങ്ങളുമായി മത്സരിച്ചാണ് മിഥുന്‍ ഷാ അവാര്‍ഡിനര്‍ഹത നേടിയത്. ആണവോര്‍ജ വകുപ്പ് നടത്തുന്ന ഖരഭൗതിക ശില്പശാലയില്‍ ഏറ്റവും മികച്ച ഡോക്ടറല്‍ പ്രബന്ധ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ പ്രൊഫ. പ്രദ്യുമ്നന്റെ കീഴിലുള്ള ഗവേഷണത്തിന് മുമ്പ് ലഭിച്ചിട്ടുണ്ട്.

Follow us on

Related News