JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കണ്ണൂർ: ഈ വർഷം അക്കാദമിക നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഊന്നൽ നൽകുകയെന്നും സാമുഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി പാഠപുസ്തകം പരിഷ്കരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു പി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച മൂന്ന് നില കെട്ടിടം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതു സമൂഹം എങ്ങിനെയാണ് ഒരു വിദ്യാലയത്തെ വളർത്തി വലുതാക്കിയത് എന്നതിനുദാഹരണമാണ് ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു പി സ്കൂളെന്ന് മന്ത്രി പറഞ്ഞു. സ്കൂളിൽ നിർമ്മിച്ച കമ്പ്യൂട്ടർ ലാബ് സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എ എൻ ഷംസീർ എം എൽ എ അധ്യക്ഷത വഹിച്ചു.
സ്കൂളിലെ കമ്പ്യൂട്ടർ ലാബും അദ്ദേഹം ഉൽഘാടനം ചെയ്തു. ലാബിൻ്റെ എ സി യുടെ രേഖകൾ തലശേരി നഗരസഭാ ചെയർപേഴ്സൺ ജുമുനാറാണി ടീച്ചർ ഏറ്റ് വാങ്ങി. എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾക്ക് കെ കെ മാരാർ ഉപഹാരം നൽകി.തലശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷബാന ഷാനവാസ്, കൗൺസിലർമാരായ കെ ലിജേഷ്, ഇ ആശ, എ ധന്യ, ഡി ഡി ഇ സി മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ കെ എം സോമരാജൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം ജില്ലാ കോഡിനേറ്റർ പി വി പ്രദീപൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ രമേശൻ കടൂർ, എഇഒ പി പി ശക്തിധരൻ, പി ടി എ പ്രസിഡണ്ട് എസ് ശ്രീജൻ, പ്രധാനാധ്യാപകൻ കെ പ്രസാദൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.