പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

Nov 30, 2021 at 4:24 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കണ്ണൂർ: ഈ വർഷം അക്കാദമിക നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഊന്നൽ നൽകുകയെന്നും സാമുഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി പാഠപുസ്തകം പരിഷ്കരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു പി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച മൂന്ന് നില കെട്ടിടം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതു സമൂഹം എങ്ങിനെയാണ് ഒരു വിദ്യാലയത്തെ വളർത്തി വലുതാക്കിയത് എന്നതിനുദാഹരണമാണ് ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു പി സ്കൂളെന്ന്‌ മന്ത്രി പറഞ്ഞു. സ്കൂളിൽ നിർമ്മിച്ച കമ്പ്യൂട്ടർ ലാബ് സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എ എൻ ഷംസീർ എം എൽ എ അധ്യക്ഷത വഹിച്ചു.

സ്കൂളിലെ കമ്പ്യൂട്ടർ ലാബും അദ്ദേഹം ഉൽഘാടനം ചെയ്തു. ലാബിൻ്റെ എ സി യുടെ രേഖകൾ തലശേരി നഗരസഭാ ചെയർപേഴ്സൺ ജുമുനാറാണി ടീച്ചർ ഏറ്റ് വാങ്ങി. എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾക്ക് കെ കെ മാരാർ ഉപഹാരം നൽകി.തലശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷബാന ഷാനവാസ്, കൗൺസിലർമാരായ കെ ലിജേഷ്, ഇ ആശ, എ ധന്യ, ഡി ഡി ഇ സി മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ കെ എം സോമരാജൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം ജില്ലാ കോഡിനേറ്റർ പി വി പ്രദീപൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ രമേശൻ കടൂർ, എഇഒ പി പി ശക്തിധരൻ, പി ടി എ പ്രസിഡണ്ട് എസ് ശ്രീജൻ, പ്രധാനാധ്യാപകൻ കെ പ്രസാദൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

\"\"

Follow us on

Related News

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ...