പ്രധാന വാർത്തകൾ
കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനംരാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

അങ്കണവാടികൾ ശിശുസൗഹൃ പോഷണ കേന്ദ്രങ്ങളാക്കും: ഒരു അങ്കണവാടിക്ക് 2 ലക്ഷം രൂപ

Nov 30, 2021 at 5:15 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സംസ്ഥാനത്തെ 258 അങ്കണവാടികളിൽ ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കി ശിശുസൗഹൃ പോഷണ കേന്ദ്രങ്ങളാക്കി ഉയർത്തുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. ഇതിനായി ഒരു അങ്കണവാടിക്ക് 2 ലക്ഷം രൂപ വിനിയോഗിക്കാനും ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ആന്റ് എഞ്ചിനീയറിങ് വിഭാഗത്തെ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കാനും ഭരണാനുമതി നൽകിയതായി അദ്ദേഹം പറഞ്ഞു.
നവീകരിക്കേണ്ട അങ്കണവാടികളുള്ള ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർമാർ നവീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. അങ്കണവാടി നവീകരണത്തിനായി ആദ്യം തുക വകയിരുത്തിയ ശീർഷകത്തിൽ കേന്ദ്ര- സംസ്ഥാന വിഹിതം ഉൾപ്പെട്ടതിനാൽ പുതിയ രണ്ട് ശീർഷകങ്ങൾ അനുവദിച്ച് തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

\"\"
\"\"

Follow us on

Related News