JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. വാക്‌സിൻ എടുക്കാത്ത
അധ്യാപകർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. കോവിഡ് വിദഗ്ധ സമിതിയുമായും ദുരന്തനിവാരണ വകുപ്പുമായും ഇക്കാര്യം ചർച്ച ചെയ്യും. ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ വാക്സീൻ എടുക്കാതെ മാറി നിൽക്കുന്നവരെ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. ബോർഡിന്റെ പരിശോധനയിൽ അംഗീകാരം ലഭിക്കാത്തവർ വാക്സീൻ എടുക്കണം. വാക്സസീൻ എടുക്കാത്തവർ
സ്കൂളിൽ വരുന്നതു പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വാക്‌സിനേഷൻ നടത്താത്ത അധ്യാപകർക്ക് നിർബന്ധിത അവധി നൽകുന്നത് ഉൾപ്പെടെയുള്ള നടപടികളും
ആലോചിക്കുന്നുണ്ട്. അതേസമ
യം, ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനുള്ള നിർദേശം നിയമപരമായി നിലനിൽക്കു
മോ എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചു വരികയാണ്.