പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

നേവൽ ഷിപ്പ് റിപ്പയർയാഡിലും എയർക്രാഫ്റ്റ് യാഡിലും 173 അപ്രന്റിസ് ഒഴിവുകൾ

Nov 29, 2021 at 10:34 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ ഗോവ കർവാറിലെ നേവൽ ഷിപ്പ് റിപ്പയർ യാഡിലും ധബോളിമിലെ നേവൽ എയർക്രാഫ്റ്റ് യാഡിലുമായി ഉള്ള173 അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്ത്രീകൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

ഷിപ്പ് റിപ്പയർ യാഡിലെ വിവിധ ട്രേഡുകളും ഒഴിവുകളുടെ എണ്ണവും കർവാർ (150), കാർപെന്റർ(12), ഇലക്ട്രീഷ്യൻ (16), ഇലക്ട്രോണിക് മെക്കാനിക്ക്(16), ഫിറ്റർ(16), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്(4), ഇൻസ്ട്രുമെന്റ് മെക്കാനിക്ക്(4), മെഷീനിസ്റ്റ്(4), മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ)-4, മെക്കാനിക്ക് ഡീസൽ(16), മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്(4), മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ(6), മെക്കാനിക്ക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ(10), പെയിന്റർ (ജനറൽ)-4, പ്ലംബർ6, ടെയ്ലർ(4), ഷീറ്റ് മെറ്റൽ വർക്കർ(12), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)-12.

നേവൽ എയർക്രാഫ്റ്റ് യാഡിലെ വിവിധ ട്രേഡുകളും ഒഴിവുകളുടെ എണ്ണവും

ഇലക്ട്രീഷ്യൻ/ഇലക്ട്രീഷ്യൻ എയർക്രാഫ്റ്റ്(3), ഇലക്ട്രോണിക്സ് മെക്കാനിക്ക്/മെക്കാനിക്ക് റഡാർ ആൻഡ് റേഡിയോ എയർക്രാഫ്റ്റ്(3), ഫിറ്റർ(2), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്(4), ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെക്കാനിക്ക് ഇൻസ്ട്രുമെന്റ് എയർക്രാഫ്റ്റ്(2), മെഷീനിസ്റ്റ്3, പൈപ്പ് ഫിറ്റർ(2), പെയിന്റർ (ജനറൽ)(2), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)(2).

അപേക്ഷകർക്ക് വേണ്ട യോഗ്യത

50 ശതമാനം മാർക്കോടെ മെട്രിക്കുലേഷനും ബന്ധപ്പെട്ട വിഷയത്തിൽ 65 ശതമാനം മാർക്കോടെ ഐ.ടി.ഐയും. (എൻ.സി.വി.ടി./എസ്.സി.വി.ടി. സർട്ടിഫിക്കറ്റ്)

സ്റ്റൈപെന്റ്

ഒരുവർഷത്തെ കോഴ്സ് കഴിഞ്ഞവർക്ക് 7700 രൂപയും രണ്ടുവർഷത്തെ കോഴ്സ് കഴിഞ്ഞവർക്ക് 8050 രൂപയും സ്റ്റൈപെന്റായി അനുവദിക്കും.

\"\"

അപേക്ഷ

അപേക്ഷകൾ ഓൺലൈൻ ആയി http://apprenticeshipindia.gov.in വഴി സമർപ്പിക്കണം. അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും തപാലിലും അയക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ20 ആണ്.

\"\"

Follow us on

Related News