JOIN OUR WHATSSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ എൻ.എ.എസ് കോളേജ് കാഞ്ഞങ്ങാട്, സെൻറ് പയസ് കോളേജ് രാജപുരം, ഇ കെ എൻ എം കോളേജ് എളേരിത്തട്ട് എന്നീ പരീക്ഷ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് 2021 മാർച്ച് മൂന്നാം വർഷ ബി.എ/ബി.കോം/ ബി.ബി.എ (റഗുലർ/സപ്ലിമെന്റററി/ഇമ്പ്രൂവ്മെന്റ്), പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് 2/12/2021 വ്യാഴാഴ്ച എൻ.എ.എസ് കോളേജ്, കാഞ്ഞങ്ങാട് വച്ച് 10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യപ്പെടുന്നു. വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/ യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാകുന്നു.
ടൈംടേബിൾ
ഡിസംബർ 15ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2014, 2019 സിലബസുകൾക്ക് വ്യത്യസ്ത ടൈംടേബിളുകളാണ്.