JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ന്യൂനപക്ഷക്ഷേമവകുപ്പ് നൽകുന്ന എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 2വരെ നീട്ടി. ഗവ, എയ്ഡഡ്, ഗവ.അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നുവർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും കേന്ദ്രസർക്കാർ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, http://minortiywelfare.kerala.gov.in
