പ്രധാന വാർത്തകൾ
ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്15,000 രൂപയുടെ നോർക്ക സ്കോളർഷിപ്പ്: അപേക്ഷ 30വരെബിഎസ് സി നഴ്‌സിങ് സ്‌പോട്ട് അലോട്ട്‌മെന്റ് 27ന്: പ്രവേശനം 29വരെവിവിധ വകുപ്പുകളിലെ പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26നകം റിപ്പോർട്ട്‌ ചെയ്യാൻ നിർദേശംഅഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപക ഒഴിവുകൾ: തസ്തിക വെട്ടിക്കുറയ്ക്കരുതെന്ന് ഉദ്യോഗാർഥികൾ

Nov 26, 2021 at 2:21 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിൽ ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നില്ലെന്ന് പരാതി. ജൂനിയർ തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഒട്ടേറെ ഉദ്യോഗാർഥികൾ ഉണ്ടായിട്ടും പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. ഹയർ സെക്കൻഡറി ഇംഗ്ലീഷ് അധ്യാപകരുടെ 36 ഒഴിവുകൾ നിലവിലുണ്ടെങ്കിലും നിയമനം നടത്തുന്നില്ലെന്നാണ് പരാതി ഉയരുന്നത്. 2019 ഒക്ടോബർ 10ന് നിലവിൽവന്ന ജൂനിയർ തസ്തികയിലേക്കുള്ള പട്ടികയിൽനിന്ന് ഇതുവരെ നിയമനം ലഭിച്ചത് 109 പേർക്കുമാത്രമാണെന്നും പട്ടികയുടെ കാലാവധി കഴിയാൻ 10മാസം മാത്രമാണ് ശേഷിക്കുന്നതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തുടനീളം ഉള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും നിലവിലുള്ള ഒഴിവുകളിൽ നിയമനം നടത്താതെയും തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം നടക്കുന്നുവെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

ജൂനിയർ അധ്യാപകർക്ക് സീനിയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയ ഒഴിവുകളിൽ നിയമനം തുടർ നിയമനം നടക്കുന്നില്ലെന്നാണ് പറയുന്നത്. ജൂനിയർ അധ്യാപകതസ്തികയ്ക്കുള്ള പീരിയഡുകളുടെ എണ്ണം കൂട്ടിക്കൊണ്ട് 2017ൽ ഇറക്കിയ ഉത്തരവ് മാനദണ്ഡമാക്കി നിയമനങ്ങൾ കുറയ്ക്കാനാണ് നീക്കമെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. 3 പീരിയഡുണ്ടെങ്കിൽ ജൂനിയർ അധ്യാപകതസ്തിക സൃഷ്ടിക്കാമെന്ന പഴയ വ്യവസ്ഥ മാറ്റി 7 പീരിയഡുകൾ വേണമെന്നാക്കുന്നതാണ് പുതിയ വ്യവസ്‌ഥ. സർക്കാർ സ്കൂളുകളിൽ 346 ജൂനിയർ അധ്യാപകതസ്തികളാണ് ഇംഗ്ലീഷിനുള്ളത് എങ്കിൽ പുതിയ മാനദണ്ഡം അനുസരിച്ച് 286 തസ്തികകൾ ഇല്ലാതാവും.
എൽ.പി., യു.പി., ഹൈസ്കൂൾ അധ്യാപകരുടെ കാര്യത്തിൽ 2019 – 20ലെ തസ്തികകൾ 2020 -21ലും തുടരുവാനും അതനുസരിച്ച് നിയമനം നടത്താനും തീരുമാനിച്ചെങ്കിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇതുണ്ടായിട്ടില്ല. സർക്കാർ സ്കൂളുകളിലെ തസ്തികകൾക്കാണ് ഈ പ്രതിസന്ധി.

\"\"

Follow us on

Related News

അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി

അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ...