JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ
കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് നവംബർ 29 ന് പ്രസിദ്ധീകരിക്കും.
വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഡിസംബർ 1 മുതൽ 3 വരെയാണ് കോളേജ് പ്രവേശനം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഓരോ
വിദ്യാർഥിയുടെയും പേരിനു നേർക്ക് കോളേജിൽ കൗൺസിലിങ്ങിനായി
തീയതിയും സമയവും നൽകിയിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ ഹാജരാകാൻ സമയം നൽകിയിട്ടുള്ളവർ മാത്രമേ പ്രസ്തുത തീയതികളിൽ ഹാജാരാകേണ്ടതുള്ളൂ. ആദ്യ 50 റാങ്ക് വരെയുള്ളവർക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ കൗൺസിലിങ് നടത്തുന്നത്.

സീറ്റുകൾ ബാക്കിയാവുന്ന പക്ഷം
മാത്രം രണ്ടാം ഘട്ട കൗൺസിലിങ് നടത്തുന്നതാണ്. അതിനുള്ള തീയതിയും ഉ
സമയവും പിന്നീട് അറിയിക്കും. ഒന്നിൽ കൂടുതൽ കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ
ഉൾപ്പെട്ടവർക്ക് കൗൺസിലിങ്ങിൽ പങ്കെടുക്കാൻ രക്ഷാകർത്താവ് പ്രതിനിധിയുടെ സഹായം
ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നത് എങ്കിൽ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാർഥി ഒപ്പിട്ട authorization letter എന്നിവ ഹാജരാക്കണം. റാങ്ക് ലിസ്റ്റിൽ പറഞ്ഞിട്ടുള്ള കൃത്യ സമയത്തു തന്നെ വിദ്യാർഥിയോ പ്രതിനിധിയോ കോളേജിൽ ഹാജരായിരിക്കേണ്ടതാണ്.
റാങ്ക് അടിസ്ഥാനത്തിൽ കൗൺസിലിങിന് വിളിക്കുന്ന സമയം വിദ്യാർഥിയോ പ്രതിനിധിയോ ഹാജരായില്ല എങ്കിൽ പ്രസ്തുത ഒഴിവിലേക്ക് റാങ്ക്
ലിസ്റ്റിലെ അടുത്തയാളെ പരിഗണിക്കും. പിന്നീട് ആ വിദ്യാർത്ഥിക്ക് ആ സീറ്റ് അവകാശപ്പെടാൻ സാധിക്കുന്നതല്ല.
ഓരോ കോഴ്സിനും നിശ്ചിത എണ്ണം സീറ്റുകൾ മാത്രമാണ് കമ്മ്യൂണിറ്റി ക്വാട്ടയിൽ
ഉള്ളത്. സീറ്റുകളുടെ എണ്ണം കോളേജിൽ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു എന്നതും കൗൺസിലിങിന് സമയം അനുവദിച്ചു എന്നതും കൊണ്ട് സീറ്റ് ഉറപ്പാകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അഡ്മിഷന് ഹാജരാകുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ
ഹാജരാക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജിൽ ആണ് അഡ്മിഷൻ ലഭിക്കുന്നതെങ്കിൽ
പ്രിൻസിപ്പാൾ അനുവദിക്കുന്ന സമയത്തിനുള്ളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി
അഡ്മിഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. നിലവിൽ അലോട്ട്മെന്റ് മുഖേന മറ്റേതെങ്കിലും കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ളവർ അഡ്മിറ്റ് മെമോ ഹാജരാക്കണം.
അങ്ങനെയുള്ളവർ കമ്മ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ ലഭിച്ചു എന്ന് ഉറപ്പായാൽ മാത്രം പ്രിൻസിപ്പാൾ അനുവദിക്കുന്ന സമയത്തിനുള്ളിൽ, അലോട്ട്മെന്റിലൂടെ അഡ്മിഷൻ ലഭിച്ച കോളേജിൽ നിന്നും ടി.സി.യും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി തുടർ നടപടികൾ പൂർത്തിയാക്കണം.

പ്രിൻസിപ്പാൾ അനുവദിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ അഡ്മിഷൻ
നടപടി പൂർത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുള്ളതായി പരിഗണിക്കുന്നതും അടുത്ത
ഘട്ടത്തിലെ കൗണ്സിലിങ്ങിൽ ആ
ഒഴിവ് നികത്തുന്നതുമാണ്. ഇങ്ങനെ
അഡ്മിഷൻ നഷ്ടമായവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല. അഡ്മിഷൻ ആദ്യമായി ലഭിക്കുന്നവർ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അവരുടെ പ്രൊഫൈലിൽ നിന്നും ഓൺലൈനായി അടക്കേണ്ടതാണ്. ഇതിനുള്ള ലിങ്ക് കോളേജിൽ നിന്നും ആക്റ്റീവ് ആക്കി നൽകും. യൂണിവേഴ്സിറ്റി ഫീസിന്റെ വിശദാംശങ്ങൾ പ്രോസ്പെക്ടസ്സിൽ നൽകിയിട്ടുണ്ട്. അതോടൊപ്പം കോളേജിൽ അടക്കേണ്ട നിശ്ചിത ഫീസും
ഒടുക്കേണ്ടതാണ്. Temporary | താത്കാലിക അഡ്മിഷൻ കമ്മ്യൂണിറ്റി ക്വാട്ടയിൽ ബാധകമല്ല എന്ന കാര്യം ശ്രദ്ധിക്കുക.

0 Comments