പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

സ്പെഷ്യൽ പരീക്ഷ, എംഎ, ബിടെക് പ്രവേശനം: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ

Nov 22, 2021 at 7:43 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ ലഭിച്ചവര്‍ 25-ന് വൈകീട്ട് 3 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടയ്ക്കണം. ഒന്ന്, രണ്ട് അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസടച്ചവര്‍ 25-ന് വൈകീട്ട് 3 മണിക്കു മുമ്പായി അഡ്മിറ്റുകാര്‍ഡുമായി കോളേജിലെത്തി സ്ഥിരപ്രവേശനം നേടേണ്ടതാണ്. കോവിഡ്-19 പ്രത്യേക സാഹചര്യത്തില്‍ നേരിട്ട് പ്രവേശനത്തിന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉണ്ടായിരിക്കും. ഹയര്‍ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സ്ഥിരപ്രവേശനം നേടാം.

കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ്

2021-22 അദ്ധ്യയന വര്‍ഷത്തെ ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിന് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്‌സ് ലോഗിനില്‍ റാങ്ക് വിവരങ്ങള്‍ ലഭ്യമാകും. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മെറിറ്റ് അടിസ്ഥാനത്തില്‍ കോളേജുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 25-ന് വൈകീട്ട് 3 മണിക്ക് മുമ്പായി പ്രവേശനം നേടേണ്ടതാണ്.

ബി.ടെക്. സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ (ഐ.ഇ.ടി.) ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി വിഷയങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 23 മുതല്‍ 30 വരെ തീയതികളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെയാണ് പ്രവേശനം. യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍സഹിതം ഓഫീസില്‍ ഹാജരാകണം. മറ്റ് കോളേജുകളില്‍ പ്രവേശനം നേടിയതിനാല്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ കോളേജില്‍ നിന്നുള്ള നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. ഫോണ്‍ 0494 2400223, 9539033666 http://cuiet.in

\"\"

ബി.ടെക്. – എന്‍.ആര്‍.ഐ. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ (ഐ.ഇ.ടി.) വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുള്ള എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ 26-ന് മുമ്പ് കോളേജ് വെബ്‌സൈറ്റ് (http://cuiet.info) വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും രജിസ്‌ട്രേഷന്‍ ഫീസായ 1000 രൂപയുടെ പ്രിന്‍സിപ്പാളുടെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റും സഹിതം 29-ന് മുമ്പ് കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0494 2400223, 9188400223, 9539033666.

എം.എ. വുമണ്‍ സ്റ്റഡീസ് പ്രവേശനം

സര്‍വകലാശാലാ വുമണ്‍ സ്റ്റഡീസ് വിഭാഗത്തില്‍ എം.എ. വുമണ്‍ സ്റ്റഡീസ് പ്രവേശനം റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 23-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്.

സി.ഡി.എം.ആര്‍.പി.യില്‍ ഒഴിവുകള്‍

കാലിക്കറ്റ് സര്‍വകലാശാലാ സി.ഡി.എം.ആര്‍.പി.യില്‍ ഒഴിവുള്ള കേസ് കോ-ഓഡിനേറ്റര്‍ കം ലെയ്‌സണ്‍ ഓഫീസര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍. യോഗ്യരായവര്‍ 27-ന് മുമ്പായി ഡയറക്ടര്‍, സി.ഡി.എം.ആര്‍.പി., സൈക്കോളജി പഠന വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ. പിന്‍ 673635 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കേസ് കോ-ഓഡിനേറ്റര്‍ കം ലെയ്‌സണ്‍ ഓഫീസര്‍ തസ്തികയിലേക്ക് മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

\"\"

ഫാബ്രിക് പെയ്ന്റിംഗ് സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ ഫാബ്രിക് പെയ്ന്റിംഗ് ആന്റ് സാരി ഡിസൈനിംഗില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 6-ന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 10 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കമം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. ഫോണ്‍ 9846149276, 8547684683.

എം.എ. ഉറുദു, അറബി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു, അറബി പഠനവകുപ്പുകളില്‍ എം.എ. പ്രവേശന റാങ്ക്‌ലിസ്റ്റിലുള്‍പ്പെട്ട സംവരണവിഭാഗം വിദ്യാര്‍ത്ഥികള്‍ 24-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അസ്സല്‍ രേഖകളുമായി അതത് പഠനവകുപ്പുകളില്‍ ഹാജരാകണം.

പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും

2019 ബാച്ച് മൂന്ന്, നാല് സെമസ്റ്റര്‍ എം.പി.എഡ്. പരീക്ഷകളുടെയും കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 2, 3 തീയതികളില്‍ നടക്കും. നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ ഡിസംബര്‍ 6, 7, 8 തീയതികളിലും നടക്കും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെയും എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗങ്ങളിലെയും ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളില്‍ നവംബര്‍ 15-ന് നടക്കേണ്ടിയിരുന്ന പേപ്പര്‍ 17, കറക്ടീവ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ 29-ന് പകല്‍ 1.30 മുതല്‍ 4.30 വരെ നടക്കും.

\"\"

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി ജനറല്‍ ബയോടെക്‌നോളജി ഏപ്രില്‍ 2020 പരീക്ഷയുടെയും മാത്തമറ്റിക്‌സ് നവംബര്‍ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെയും എസ്.ഡി.ഇ. ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക്, വോക്കല്‍ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു., എം.എ. അറബിക്, സോഷ്യോളജി, ഹിസ്റ്ററി, എക്കണോമിക്‌സ്, പോസ്റ്റ് അഫ്‌സലുല്‍ ഉലമ, ഇസ്ലാമിക് സ്റ്റഡീസ് ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ യു.ജി. കോമണ്‍, കോര്‍, മലയാളം കോംപ്ലിമെന്ററി കോഴ്‌സ് എന്നിവയുടെ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ ഡിസംബര്‍ 13-ന് തുടങ്ങും.

Follow us on

Related News