പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഈ വർഷത്തെ പാഠപുസ്തക വിതരണം പൂർത്തിയായി: അടുത്ത വർഷേത്തേക്കുള്ള അച്ചടി ആരംഭിച്ചു

Nov 21, 2021 at 6:05 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ്.
മൂന്നു വാല്യങ്ങളും മുഴുവനായി അച്ചടിച്ച് വിതരണം ചെയ്തു. ഇത് മഹാമാരിക്കാലത്തെ മികച്ച നേട്ടമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 2021-22 അദ്ധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാകുട്ടികൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിക്കാൻ കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. മുൻ വർഷത്തിലേത് പോലെ ഇത്തവണയും മൂന്ന് വാല്യങ്ങളായിട്ടാണ് പാഠപുസ്തകങ്ങൾ അച്ചടിച്ചത്. ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം183, 66 എന്നിങ്ങനെ ടൈറ്റിലുകളുമാണ് ഉള്ളത്. ഇതിൽ സ്കൂൾ ക്ലാസ്സുകൾ ആരംഭിക്കുന്നതിന് ആവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങൾ കോവിഡിന്റെ കഠിനമായ സാഹചര്യത്തിൽ പോലും ജൂൺ ആദ്യവാരം തന്നെ വിതരണം പൂർത്തീകരിച്ചിരുന്നു. ഇത് 2.62 കോടി പാഠ പുസ്തകങ്ങളാണ്. കൂടാതെ പുതുതായി ഈ വർഷം പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്ന കുട്ടികൾക്കായി ഏകദേശം 10 ലക്ഷം ഒന്നാം വാല്യം പാഠപുസ്തകങ്ങൾ അധികമായും നൽകിയിട്ടുണ്ട്.

\"\"


2021-22 അദ്ധ്യയന വർഷത്തേക്കുള്ള 1.71കോടി രണ്ടാം വാല്യം പാഠപുസ്തകങ്ങളും വിതരണം പൂർത്തീകരിച്ച് പുതുതായി വന്നുചേർന്ന കുട്ടികൾക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണവും നടത്തിയിട്ടുണ്ട്. മൂന്നാം വാല്യം ആകെയുള്ള 66 ടൈറ്റിലുകളിൽ 46 ടൈറ്റിലുകൾ രണ്ടാം വാല്യത്തോടൊപ്പം സംയോജിപ്പിച്ച് അച്ചടിച്ച് വിതരണം നടത്തിയിട്ടുള്ളതിനാൽ ഈ വർഷം മൂന്നാം വാല്യം 20 ടൈറ്റിലുകളാണ് അവശേഷിച്ചിരുന്നത്. മൂന്നാം വാല്യം 19.34 ലക്ഷം പുസ്തകങ്ങളുൾപ്പടെ 2021-22 അദ്ധ്യയന വർഷത്തേക്കാവശ്യമായ എല്ലാ പാഠപുസ്തകങ്ങളുടേയും വിതരണം ചെയ്യാനായി. 2022-23 അദ്ധ്യയന വർഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഹയർ ലെവൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ആരംഭിച്ചിട്ടുണ്ട്. അടുത്ത അദ്ധ്യയന വർഷത്തേക്ക് ആവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ ആരംഭിച്ചു കഴിഞ്ഞതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

\"\"

Follow us on

Related News