പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

തമിഴ്‌നാട്ടിൽ നിന്ന് പത്താംക്ലാസ് പ്രമോഷൻ ലഭിച്ച കുട്ടികൾക്കും കേരളത്തിൽ പ്ലസ് വൺ പ്രവേശനം

Nov 18, 2021 at 1:04 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് പത്താം ക്ലാസ് പ്രമോഷൻ ലഭിച്ച് കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുന്ന കുട്ടികൾക്ക് ആശ്വസിക്കാം. ഇവരെ പ്ലസ് വൺ അലോട്‌മെന്റിൽ ഉൾപ്പെടുത്താൻ ഉത്തരവിറക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ പത്താം ക്ലാസ് പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റിൽ ഗ്രേഡോ മാർക്കോ ഇല്ലാതെ പത്താം ക്ലാസ് പരീക്ഷ പാസ്സായ സർട്ടിഫിക്കറ്റ് നൽകുകയാണുണ്ടായത്.
കേരളത്തിൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പത്താം ക്ലാസിലെ പൊതുപരീക്ഷയിൽ വിദ്യാർത്ഥി കരസ്ഥമാക്കിയ ഗ്രേഡ് / മാർക്ക് അടിസ്ഥാനമാക്കിയാണ്. അതിനാൽ തമിഴ്‌നാട്ടിൽ പത്താംതരം പാസായ വിദ്യാർഥികളെ ഹയർസെക്കൻഡറി പ്രവേശനത്തിന് പരിഗണിക്കാൻ സാധിച്ചില്ല. തങ്ങളെ പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ മന്ത്രി വി.ശിവൻകുട്ടിയേയും സമീപിച്ചു. വിഷയം പരിശോധിക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു. 2021 മാർച്ചിൽ തമിഴ്‌നാട് സംസ്ഥാന ബോർഡിൽ നിന്നും പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതിനാൽ മിനിമം പാസ് മാർക്ക് / ഗ്രേഡ് ആയ ഡി പ്ലസ് നൽകി അപേക്ഷകൾ പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കാവുന്നതാണ്. ശുപാർശ സർക്കാർ പരിഗണിക്കുകയും അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കുകയും ചെയ്തു.

\"\"
\"\"

Follow us on

Related News