JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ സർവകലാശാലകളുടെ പരീക്ഷകളിൽ മാറ്റം. കേരള സർവകലാശാലയും, മഹാത്മഗാന്ധി സർവകലാശാലയും, സാങ്കേതിക സർവകലാശാലയും, ആരോഗ്യ സർവകലാശാലയും നാളെ നടത്തിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
മഹാത്മാ ഗാന്ധി സർവകലാശാല തിങ്കളാഴ്ച (നവംബർ 15) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരളസർവകലാശാല നവംബർ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ
പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസർവകലാശാല നവംബർ 15 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം
സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല./എം.എം.സി. ജെ. പരീക്ഷകൾ (മേഴ്സി ചാൻസ് ഉൾപ്പെടെ) നവംബർ 22 മുതലും നവംബർ 25 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ യുണിറ്ററി എൽ.എൽ.ബി. പരീക്ഷ (മേഴ്സി ചാൻസ് ഉൾപ്പെടെ) ഡിസംബർ ഒന്നുമുതലും പുനഃക്രമീകരിച്ചിരിക്കുന്നു.
