പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികളും 15ന് സ്കൂളുകളിൽ എത്തണം: ക്രമീകരണം പിന്നീട്

Nov 12, 2021 at 1:42 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി (വൊക്കേഷണൽ) പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളും ക്ലാസ് തുടങ്ങുന്ന ആദ്യ ദിനമായ നവംബർ 15ന് സ്കൂളിൽ ഹാജരാകുവാൻ നിർദേശം നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (കരിക്കുലം) ഉത്തരവിറക്കി. 15ന് ശേഷം, തുടർന്നുള്ള ദിവസങ്ങളിലെ ക്ലാസ്സുകൾ സംബന്ധിച്ച് വിവരങ്ങൾ, ടൈംടേബിൾ, സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണം. ഓരോ ദിവസവും സ്കൂളിൽ എത്തേണ്ട വിദ്യാർത്ഥികളുടെ പട്ടിക, സ്കൂളിലും പുറത്തും പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ എന്നിവ വിദ്യാർത്ഥികളെ അറിയിക്കേണ്ടതാണ്. തുടർന്നുള്ള ദിവസങ്ങളിൽ, സ്കൂൾ തുറക്കുന്നതു സംബന്ധിച്ച് സർക്കാർ നൽകിയിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സ്കൂളിൽ ലഭ്യമായ ഭൗതിക സൗകര്യങ്ങൾ
പരമാവധി ഉപയോഗപ്പെടുത്തി ക്ലാസ്സുകൾ നടത്തുവാൻ സ്കൂൾ തലത്തിൽ
നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്.

സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതു സംബന്ധിച്ച് സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങളിൽ പരാമർശിച്ചിട്ടുള്ള പ്രകാരം 2021-22 അദ്ധ്യയന വർഷത്തെ ഒന്നാം വർഷ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ക്ലാസ്സുകൾ 2021 നവംബർ15, തിങ്കളാഴ്ച ആരംഭിക്കുവാൻ എല്ലാ പ്രിൻസിപ്പൽമാരും
നടപടികൾ സ്വീകരിക്കേണ്ടതാണെന്നും കർശന നിർദേശമുണ്ട്.

\"\"

Follow us on

Related News