JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2021-23 വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗം വെബ്‌സൈറ്റിലെ (http://admission.uoc.ac.in) ബി.എഡ്. ലോഗിനില്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ 16-ന് വൈകീട്ട് 3 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടയ്ക്കണം. സ്ഥിരപ്രവേശനം 12 മുതല്‍ 16 വരെ നടക്കും. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ചവര്‍ വീണ്ടും അടയ്‌ക്കേണ്ടതില്ല. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അഡ്മിറ്റ് കാര്‍ഡെടുത്ത് കോളേജുമായി ബന്ധപ്പെട്ട് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യാവുന്നതാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദു ചെയ്യാതേയും സ്ഥിരപ്രവേശനം എടുക്കാവുന്നതാണ്. ക്വാറന്റൈനിലുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ പ്രവേശനം നേടുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

0 Comments