JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതി നടത്തുന്ന യോഗ ബിരുദനന്തര ഡിപ്ലോമ കോഴ്‌സിന്റെ പുതിയ ബാച്ചിൽ ഏതാനും സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. രണ്ട് സെമസ്റ്ററുകളിലായി ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിന് ചേരാൻ താല്പര്യമുള്ളവർ നവംബർ 17ന് രാവിലെ 10ന് സർവകലാശാല കാമ്പസിലുള്ള സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതിയിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9447569925, 9947549988.
