ആണിനും പെണ്ണിനും ഒരേ യൂണിഫോം: മുഴുവൻ വിദ്യാർഥികൾക്കും ത്രീഫോർത്തുമായി വളയൻചിറങ്ങര സ്കൂൾ

Nov 10, 2021 at 1:20 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കൊച്ചി: കേരളത്തിൽ ആദ്യമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ത്രീഫോർത്ത് യൂണിഫോം നടപ്പിലാക്കി എറണാകുളത്തെ വളയൻ ചിറങ്ങര എല്‍പി സ്‌കൂള്‍. ജെൻഡർ ന്യൂട്രൽ യൂണിഫോമിനായുള്ള ചർച്ചകൾ കേരളത്തിൽ ഉയർന്നു വരുന്നതിനു മുൻപായി അത് നടപ്പാക്കിയിരിക്കുകയാണ് വളയൻചിറങ്ങര എൽ.പി സ്കൂൾ. സ്കൂൾ പിടിഎയുടെ തീരുമാനത്തെ തുടർന്നാണ് യൂണിഫോമിൽ വിപ്ലവകരമായ മാറ്റം ഉണ്ടായത്. പെൺകുട്ടികൾക്ക് ഏറെ സൗകര്യപ്രദവും സുരക്ഷിതവുമായ യൂണിഫോം വേണമെന്ന തീരുമാനമാണ് കേരളത്തിലെ വിദ്യാലയങ്ങൾക്ക് തന്നെ മാതൃകയായത്. കാറ്റിൽ പാവാട പാറുമെന്ന പേടികൊണ്ടാണ് ഓരോ വിദ്യാർത്ഥിനിയും സ്കൂളിലെ വരാന്തകളിൽപോലും നടക്കുന്നത്. ഈ കാരണംകൊണ്ടുതന്നെ പെൺകുട്ടികളിൽ പലരും മത്സരങ്ങളിലും മറ്റും പങ്കെടുക്കാതെ മാറി നിൽക്കുകയായിരുന്നു. വസ്ത്രധാരണം കൊണ്ട് പെൺകുട്ടികൾ പിന്നോട്ട് വലിയരുതെന്ന ചിന്തയാണ് വളയൻചിറങ്ങര സ്കൂളിനെ വിപ്ലവകരമായ മാറ്റത്തിന് പ്രേരിപ്പിച്ചത്.

\"\"
\"\"

Follow us on

Related News