JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
പത്തനംതിട്ട: ഇന്ന് സ്കൂളിലെത്തിയ കുട്ടികൾക്ക് കൃത്യം 10.30ന് പാൽ. ഉച്ചയ്ക്ക് ചോറ്, മോരുകറി, തോരൻ, കപ്പ, മീനക്കറി. ഇനി നാളെ ഉച്ചയ്ക്ക് ചോറ്, സാമ്പാർ, മുട്ടക്കറി, മെഴുക്കുപുരട്ടി, സാലഡ്… ഇങ്ങനെ ഓരോ ദിവസവും മോരുകറി മുതൽ ചിക്കൻ കറിവരെ വ്യത്യസ്തമായ മെനു തയ്യാറാക്കി കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുകയാണ് പഴകുളം കെവിയുപി സ്കൾ. ഈ മാസത്തെ മുഴുവൻ ഭക്ഷണക്രമവും അധ്യാപകരും മറ്റു ജീവനക്കാരും ചേർന്ന് തയ്യാറാക്കിക്കഴിഞ്ഞു. മികച്ച വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന പോലെ, മികച്ച ഉച്ചഭക്ഷണവും കുട്ടികളുടെ അവകാശമാണെന്ന് സ്കൂളിലെ അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഓരോ ദിവസവും ഭക്ഷണ കൂട്ടുകളിലും വ്യത്യസ്തത വരുത്താൻ ശ്രമിച്ചിട്ടുണ്ട്.

നൂൺ മീൽ കമ്മിറ്റി തയ്യാറാക്കിയ ഉച്ചഭക്ഷണത്തിൻ്റെ മെനു
പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ. കെ.ബി.രാജശേഖരക്കുറുപ്പ്, പ്രധാന അധ്യാപിക കവിതാ മുരളി, അധ്യാപകരായ കെ.എസ്.ജയരാജ്,
ഐ.ബസീം, ബീന.വി, വന്ദന. വി.എസ്, സ്മിത.ബി, ശാലിനി. എസ് എന്നിവർ പങ്കെടുത്തു.
