പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

നഴ്‌സിങ് പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് 15ന്

Nov 7, 2021 at 6:35 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: ഈ വർഷത്തെ ബി.എസ്.സി നഴ്സിങ് മെറിറ്റ് പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും. പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് നവംബർ 11നും ആദ്യ അലോട്ട്മെന്റ് 15നും പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഗവ.കോളേജുകളിലെയും സ്വാശ്രയ, സഹകരണ കോളേജുകളിലെയും സിപാസിനു കീഴിലുള്ള കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എൽ.ബി.എസിന് അനുമതി നൽകിയിട്ടുണ്ട്. ഇതനുസരിച്ചുള്ള നടപടികളാണ് നാളെ മുതൽ ആരംഭിക്കുക.

\"\"

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, പരിയാരം തുടങ്ങിയ സർക്കാർ കോളേജുകളിലായി 478 സീറ്റുകളടക്കം 6234 നഴ്സിങ് സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. സർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റിലും മറ്റു കോളേജുകളിലെ പകുതിസീറ്റിലും അലോട്മെന്റ് നടത്താനാണ് എൽ.ബി.എസ്ന് നിർദേശമുള്ളത്.
മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്റുകൾ നേരത്തേ ആരംഭിച്ചിട്ടുണ്ട്.

\"\"

Follow us on

Related News