JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
കോട്ടയം: എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള സീറ്റുകളിൽ നവംബർ 12നകം പ്രവേശനം പൂർത്തിയാക്കണം. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രകാരം സംവരണ മെറിറ്റ് തത്വങ്ങൾ പാലിച്ചു കൊണ്ടാവണം പ്രവേശനം നടത്താൻ. കോളേജ് തലത്തിൽ പ്രവേശനം നവംബർ 12ന് വൈകിട്ട് 4ന് മുൻപായി പൂർത്തിയാക്കണം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ തങ്ങളുടെ പ്രവേശന
സാധ്യത അറിയുന്നതിനായി കോളേജുകളുമായി ബന്ധപ്പെടേണ്ടതാണ്.
റാങ്ക് ലിസ്റ്റിലെ ക്രമമനുസരിച്ചും മറ്റ് പ്രവേശനമാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടും കോളേജുകൾ പ്രവേശനം നടത്തേണ്ടതും
പ്രവേശനം ക്രമപ്രകാരമാണെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. റാങ്ക് ലിസ്റ്റ് പ്രകാരം കോളേജുകൾ നടത്തുന്ന പ്രവേശനത്തിൽ പരാതിയുള്ള സാഹചര്യത്തിലോ സർവകലാശാല /സർക്കാർ നിഷ്കർഷിച്ചിരിക്കുന്നതിലും കൂടുതൽ ഫീസ്ഈടാക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെടുന്ന പക്ഷമോ അപേക്ഷകർക്ക് സർവകലാശാലയിൽ രേഖാമൂലം പരാതി സമർപ്പിക്കാവുന്നതാണ്.

