തിരുവനന്തപുരം: അധ്യാപകർക്കുള്ള ഓൺലൈൻ പരിശീലന പദ്ധതിയായ KOOL (KITEs Open Online Learning) സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. പ്രീമിയം മോഡ് പരിശീലനം ആറാം ബാച്ചിലെ ഫലമാണ് പ്രഖ്യാപിച്ചത്. ഈ ബാച്ചിലെ 4247 അധ്യാപകരിൽ 4092 പേർ വിജയിച്ചു. അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് \’കൂൾ\’ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 13253 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം http://kite.kerala.gov.in ൽ ലഭ്യമാണ്.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







