editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കർത്തവ്യ വാരാചരണവുമായി കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾരണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് പൂർത്തിയാക്കും: അടുത്ത ലിസ്റ്റ് 28ന്കേരള എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: ഫീസ് അടയ്ക്കാൻ ഇന്ന് 2വരെ സമയംഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ ഡിപ്ലോമ കോഴ്‌സുകൾ: ഒക്ടോബർ 31വരെ സമയംകണക്റ്റ് കരിയർ ടു കാമ്പസ്; പ്രവേശനം നേടിയത് 3700 വിദ്യാർഥികൾഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: പ്രവേശന തീയതി നീട്ടിസ്കൂൾ പാഠ്യപദ്ധതിയിൽ റോഡ് നിയമങ്ങൾ: ഹയർ സെക്കന്ററി പാഠപുസ്തകം നാളെ പ്രകാശനം ചെയ്യുംകുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരേ ഓപ്പറേഷൻ പി-ഹണ്ട്: ഇതുവരെ രജിസ്റ്റർ ചെയ്തത് 1363 കേസുകൾഎം.സി.എ പ്രവേശനം: സ്പെഷ്യൽ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചുപിജി, ബിഎഡ് പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ്: സെപ്റ്റംബർ 30നകം പ്രവേശനം നേടണം

19 മാസത്തിനുശേഷം തിരികെ സ്കൂളിലേക്ക്: ഇന്ന് 8.30ന് പ്രവേശനോത്സവം

Published on : November 01 - 2021 | 6:32 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: നീണ്ട 18 മാസങ്ങൾക്കു ശേഷം വിദ്യാർത്ഥികൾ അവരുടെ വിദ്യാലയങ്ങളിലേയ്ക്ക് തിരികെയെത്തുകയാണ്. കേരളപ്പിറവി ദിനമായ ഇന്ന് കളിയുംചിരിയും കൊണ്ട് സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും സജീവമാകുകയാണ്. ‘തിരികെ സ്കൂളിലേക്ക് ‘ എന്ന പേരിൽ വിപുലമായ സ്വീകരണങ്ങളോടെയാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളെ എതിരേൽക്കുന്നത്. മുൻകാലങ്ങളെപോലെ പ്രവേശനോത്സവം സംഘടിപ്പിച്ചാണ് കുട്ടികളെ വരവേൽക്കുന്നതും സ്കൂൾ അധ്യയനം പുനരാരംഭിക്കുന്നതും. ഒന്നാം ക്ലാസിന് പുറമെ രണ്ടാം ക്ലാസിലെ വിദ്യാർഥികളും ആദ്യമായാണ് സ്കൂളുകളിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ചേർന്ന വിദ്യാർത്ഥികൾ കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളിൽ എത്തിയിരുന്നില്ല. ഒരു വർഷത്തെ ഓൺലൈൻ പഠനത്തിന് ശേഷമാണ് ഇവർ രണ്ടാം ക്ലാസ് പഠനത്തിനായി ആദ്യമായി സ്കൂളിലെത്തുന്നത്. ‘തിരികെ സ്കൂളിലേക്ക്’ പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് രാവിലെ 8.30 ന് തിരുവനന്തപുരം
കോട്ടൺഹിൽ എൽ.പി. സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. മന്ത്രിമാരായ ജി.ആർ.അനിൽ, വീണ ജോർജ് എന്നിവർ മുഖ്യാതിഥികളായിരിക്കും. മെയ് രാജേന്ദ്രന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുക്കും. ഇത്തരത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടക്കും. വിദ്യാർഥികളെ സ്കൂളിന്റെ പ്രവേശനകവാടത്തിൽ പൂച്ചെണ്ടുകളും മധുരവും നൽകി അധ്യാപകർ സ്വീകരിക്കും. രക്ഷിതാക്കൾ അടക്കമുള്ളവരെ സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിപ്പിക്കരുത് എന്നാണ് നിർദേശം.

ആദ്യത്തെ രണ്ടാഴ്ച പാഠഭാഗങ്ങൾക്കു പ്രാധാന്യം നൽകരുതെന്ന് സ്കൂൾ മാർഗ്ഗരേഖയിലെ പ്രധാന നിർദേശം.
ആദ്യ ആഴ്ചകളിൽ കുട്ടികളുടെ സർഗ ശേഷികൾ അവതരിപ്പിക്കാനുള്ള അവസരം
നൽകണമെന്നാണ് നിർദേശം. വീടുകളിൽ ഒന്നരവർഷത്തോളം ഇരുന്നതിനാലും ഓൺലൈൻ ക്ലാസുകൾ കൊണ്ട് മനസികമായി മാറ്റം വന്നതിനാലും കുട്ടികളുടെ മാനസികാവസ്ഥ മാറ്റാനുള്ള
പ്രവർത്തനങ്ങൾ വേണം.ഇതിനായി വിവിധ കളികളും മാനസിക വ്യായാമങ്ങൾക്കുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കണം. നവംബർ മാസത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ഡിസംബറിലെ പഠനം ആസൂത്രണം ചെയ്യണം. ഓരോ കുട്ടിയുടെയും പഠനനിലവാരം പ്രത്യേകം വിലയിരുത്തണം. സ്കൂളിലെത്താൻ കഴിയാത്തവർക്കും നിലവിലെ സാഹചര്യത്തിൽ സ്കൂൾ പഠനം ആഗ്രഹിക്കാത്തവർക്കും ഓൺലൈൻ ക്ലാസുകൾ തുടരണമെന്നും മാർഗരേഖ നിർദേശിക്കുന്നു.

0 Comments

Related News